2008, നവംബർ 21, വെള്ളിയാഴ്‌ച

ചക്കൂട്ടി

അങ്ങനെ ഇരിക്കെ അവളുടെ പിറന്നാളിന്, അവന്‍ ഒരു പടം വരച്ച് അവള്ക്ക് സമ്മാനമായിക്കൊടുത്തു ..മലകള്ക്കപുറത്ത് ഉദിച്ചുയരുന്ന സൂര്യന്‍ ..ഒരു മരം, ഒരു വീട് ,ഒരു പുഴ ....

ഈ മരവും പുഴയും,വീടും, അവന്റെ എല്ലാ പടങ്ങളിലും ഉള്ളതാണ് ...

"നന്നായിട്ട്ണ്ട് ..അവള്‍ പറഞ്ഞു...എന്നിട്ട് കണ്ണുകള്‍ മെല്ലെ അടച്ചു കൊഞ്ചിക്കൊണ്ട്പറഞ്ഞു.. "ഉമ്മ "..

"എന്തിനാ ഉമ്മ "

"സ്നേഹം വന്ന ഞാന്‍ എല്ലാര്ക്കും കൊടുക്കും "

"ഹതു കൊള്ളാമല്ലോ ..." അവന് ചിരി വന്നു...എങ്കിലും മുഖത്ത് ഒരു ചെറിയ അവജ്ഞ വരുത്തി കൊണ്ടു അവന്‍ പറഞ്ഞു "യ്യേ എനിക്കെങ്ങും വേണ്ട "

"യ്യേ ചെക്കന് നാണം വന്നോ ?" നാക്ക് പുറത്തേക്ക് നീട്ടി ക്കൊണ്ട് അവള്‍ കോക്രി കാട്ടി ..

"അതേയ് ....അതേയ് ശ്രീക്ക് സ്നേഹം വന്നാ ന്നെ ന്താ വിളിക്കാ? "

"കുട്ടിപിശാശേന്നു.....!!!!"ആ ചോദ്യം പ്രതീക്ഷിചിരുന്നെന്ന പോലെ ഝടേന്നാണ് അവനതു പറഞ്ഞത്‌ ..അതു കേട്ട് അവള്‍ നാക്ക് പുറത്തെക്ക് നീട്ടി വീണ്ടും കോക്രി കാട്ടി .."പോ ഇനി മിണ്ടണ്ട "..അവള്‍ അങ്ങനെ കോക്രി കാട്ടുന്നത് കാണാന്‍ അവന് ഇഷ്ടമാണ് ....അവന്‍ ചിരിച്ചു കൊണ്ടു പറഞ്ഞു " ഒറപണോ? ...അവള്‍ അത് കേട്ടതായി ഭാവിച്ചില്ല ..."ന്നെ ചക്കൂട്ടിന്നു വിളിക്ക്വോ "

"ചക്കുട്യോ അതെന്താ സാധനം "

"ചക്കര കുട്ടിയാ ചക്കൂട്ടി " അവള്‍ടെ കൊഞ്ചി കൊണ്ടു തന്റെ കണ്ടുപിടിത്തം അവനെ അറിയിച്ചു ..

അവള്‍ കൊഞ്ചുന്നത് കണ്ടു അവന് ദേഷ്യം വന്നു?.."കൊള്ളാം..ചക്കുട്ടി...ച.." എന്തോ ഓര്‍ത്തിട്ടെന്ന പോലെ അവന്‍ പെട്ടന്ന് നിര്ത്തി ..എന്നിട്ട് ചിരിച്ചു കൊണ്ടു തുടര്‍ന്നൂ .."പക്ഷെ കൊറച്ചൂടെ ചേരണത് "ചക്കെ" ന്നല്ലേ

" ചക്ക കുട്ടി ..ചക്കൂട്ടി!!!!! "..എങ്ങനുണ്ട് തടിച്ചി .."

"പോടാ "

"ചക്കെ "

"പോടാ...... "

(തുടരും )

1 അഭിപ്രായം:

കഥാകാരന്‍ പറഞ്ഞു...

നീ എഴുതുന്ന സ്റ്റൈല്‍ നന്നായിട്ടുണ്ട്‌....ഞാന്‍ നേരത്തെ പറഞ്ഞതു പോലെ സൂക്ഷ്മ ഭാവങ്ങള്‍ ചിത്രീകരിക്കുവാന്‍ നിനക്കു നല്ല വശമുണ്ട്‌.. എന്നിരുന്നാലും നോവെല്‍ എന്നു പറഞ്ഞിട്ടുള്ളതിനാല്‍ കഥ ചുരുക്കം ചില കഥാ പാത്രങ്ങളുടെ സൂക്ഷ്മ ഭാവങ്ങള്‍ മാത്രമായി ചുരുങ്ങാതെ ശ്രദ്ധിക്കണം, അല്ലെങ്കില്‍ വായനക്കാരനു ബോറടിക്കും. കൂടുതല്‍ കഥാ പാത്രങ്ങളെ സ്രിഷ്ടിക്കുക, അവരുള്ള സന്ദര്‍ഭങ്ങള്‍ നീ ഉദ്ദേശിക്കുന്ന മെയിന്‍ കഥയുമായി സം‌യോജിപ്പിക്കുക എന്നിവയൊക്കെ ചെയ്താല്‍ വള്രെ നന്നാകും എന്നാണ്‌ എന്‍റെ അഭിപ്രായം....കൂടാതെ ഒരു പ്രാവശ്യം എഴുതുമ്പോള്‍ പത്തു പന്ത്രണ്ട്‌ ലൈനില്‍ തീര്‍ക്കാതെ ഇത്തിരി നീളമുണ്ടെങ്കില്‍ വായനക്കാരനു കണ്ടിന്യുവിറ്റി കിട്ടും എന്നും എനിക്കു തോന്നുന്നു....ഏതായാലും മുട്ങ്ങാതെ എഴുതുക...... ഭാവുകങ്ങള്‍